കോന്നി: മലയാലപ്പുഴ പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ബിജു, പ്രീജ പി.നായർ, എലിസബത്ത് രാജു, പഞ്ചായത്തംഗങ്ങളായ എം.ഇ രജനീഷ്, മഞ്ജേഷ് വടക്കിനേത്ത് എൻ.വളർമതി എന്നിവർ സംസാരിച്ചു.