മല്ലപ്പള്ളി: സി.എം.എസ് ഹയർ സെക്കൻഡി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കേരള മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെ റോഡ് സേഫ്റ്റി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മല്ലപ്പള്ളി റാന്നി റോഡിൽ സി.എം. എസ് സ്കൂൾ ജംഗ്ഷനിൽ ഹെൽമറ്റ് ,സീറ്റ് ബെൽറ്റ് ധരിച്ച ഡ്രൈവർമാർക്ക് മധുര വിതരണം ചെയ്യുകയും, മറ്റുള്ളവർക്ക് ബോധവൽക്കരണ ക്ലാസ് നല്കുകയും ചെയ്തു. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ ശ്രീജിത്ത്.കെ, ബിനോജ് എസ്, സുരേഷ് ബാബു എം.ജി, സ്കൂൾ പ്രിൻസിപ്പൽ ബൻസി കെ.തോമസ്, അനു എബ്രഹാം എന്നിവർ നേതൃത്വം നല്കി.