മല്ലപ്പള്ളി : ഫിഫ ഖത്തർ ലോകത്ത് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് മല്ലപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൺ മില്യൺ ഗോൾ ആഘോഷം മല്ലപ്പള്ളി ടൗണിൽ നടന്നു. കീഴ്‌വായ്പ്പൂര് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുറിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, അഡ്വ.സാം പട്ടേരിൽ, സജി ഡേവിഡ്, ബിജു പുറത്തൂടൻ, പ്രകാശ് കുമാർ വടക്കേമുറി, ബിന്ദു മേരി തോമസ്, വിദ്യ മോൾ എസ്, രോഹിണി ജോസ്, ഷാന്റി ജേക്കബ്, റോസമ്മ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വിജയകുമാർ തൈപറമ്പിൽ, ജോയിക്കുട്ടി പാലിയേക്കര എന്നിവർ നേതൃത്വം നൽകി.