തിരുവല്ല: മലയാളത്തിന്റെ പ്രീയനടൻ എം.ജി.സോമന്റെ25-ാം വാർഷികാനുസ്മരണത്തിന്റെ ഭാഗമായി ആസാദ് നഗർ റസിഡന്റസ് അസോസിയേഷൻ, എം.ജി.സോമൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കലോത്സവം നടത്തി. സിനിമാ സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലെജു സക്കറിയ അദ്ധ്യക്ഷനായി. ഡോ.തോമസ് മാർ കൂറിലോസ് മെത്രപൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. സമാപനസമ്മേളനം നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. നടൻ മോഹൻ അയിരൂർ സമ്മാനദാനം നിർവഹിച്ചു. എം.ജി.സോമന്റെ മകൻ സാജി സോമൻ, കൺവീനർ ഡോ.ആർ.വിജയമോഹനൻ, ഫൗണ്ടേഷൻ ചെയർമാനും സംവിധായകനുമായ ബ്ലെസി, വർക്കിംഗ് പ്രസിഡന്റ് ജോർജ്ജ് മാത്യു, ആസാദ് നഗർ റസി.അസോസിയേഷൻ സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, പ്രസിഡന്റ് ടി.എൻ.ഗോപാലകൃഷ്ണൻ, എം.ജി.സോമന്റെ സുഹൃത്ത് ടി.എൻ.സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽമാരായ ജയാ മാത്യൂസ്, സുജ ആനി മാത്യു എന്നിവർ പ്രസംഗിച്ചു.