sajitha
സജിത

പത്തനംതിട്ട :ഓമല്ലൂരിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഓമല്ലൂർ മുള്ളനിക്കാട് മലയിരിക്കുന്നതിൽ വീട്ടിൽ സുധീഷിന്റെ ഭാര്യ സജിത (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11 ന് ഓമല്ലൂർ അമ്പലം ജംഗ്ഷന് സമീപമായിരുന്നു അപകടം. സമീപവാസിയായ യുവതി ഒാടിച്ച സ്കൂട്ടറിൽ കുടുംബശ്രീ മീറ്റിംഗിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഗതാഗതക്കുരുക്കിനിടെ പിന്നിലേക്കെടുത്തപ്പോൾ വെട്ടിച്ചുമാറ്റാൻ ശ്രമിക്കവെ സ്കൂട്ടറിൽ തട്ടി ഇരുവരും വീണു. സജിത ലോറിക്കിടയിലേക്കാണ് വീണത്. ഒപ്പമുണ്ടായിരുന്ന മുള്ളനിക്കാട് സ്വദേശി സൂസിക്ക് പരിക്കേറ്റു. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സജിതയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. മകൻ : സജിൻ.