തിരുവല്ല: ഗായിക ഊർമ്മിള വർമ്മ അനുസ്മരണം ഇന്ന് വൈകിട്ട് 3ന് പാട്ടമ്പലം സംഗീത വിദ്യാലയത്തിൽ നടക്കും. ലളിതഗാന സന്ധ്യയുടെ ഉദ്ഘാടനം സ്റ്റാർ സിംഗർ ഫെയിം ജയകൃഷ്ണൻ നിർവഹിക്കും. തുടർന്ന് ഗാനമേള. 4ന് കഥകളി ഗായകൻ കലാവേദി സുരേഷും ഇടക്കവിദ്വാൻ വിനു കണ്ണഞ്ചിറയും ചേർന്ന് സോപാന സംഗീതം അവതരിപ്പിക്കും. ഊർമ്മിള വർമ്മയുടെ തംബുരു മാതാപിതാക്കൾ പാട്ടമ്പലം സംഗീത വിദ്യാലയത്തിന് സമർപ്പിക്കുന്നത് സംഗീതജ്ഞ വൈക്കം എസ്.കെ.സുമ ഏറ്റുവാങ്ങും. ഗാനമേളയിൽ പങ്കെടുക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9947620216.