maneesha
മനീഷ

കൊടുമൺ : ട്രിപ്പിൾ ജംമ്പിൽ സീനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടി മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിന് അഭിമാനമായി മനീഷയും എസ്.ശിവയും. പ്ളസ് ടു വിദ്യാർത്ഥിനിയായ മനീഷയ്ക്ക് ക്രോസ് കൺട്രിയിൽ രണ്ടാംസ്ഥാനവും ലഭിച്ചു. പ്രക്കാനം ചെല്ലാകുളഞ്ഞിയിൽ പൊന്നമ്മയുടെ മകളാണ് മനീഷ. സബ് ജൂനിയർ വിഭാഗത്തിൽ വിജയതിലകമണിഞ്ഞ എസ്.ശിവ പത്താംക്ളാസ് വിദ്യാർത്ഥിയാണ്. ഇലവുംതിട്ട അയത്തിൽ ശിവാലയം വീട്ടിൽ സുകു - ശ്രീകുമാരി ദമ്പതികളുടെ മകനാണ്. ഇരുവരുടെയും കോച്ച് കായിക അദ്ധ്യാപകൻ സുമേഷാണ്.