തിരുവല്ല: സർക്കാരിന്റെ അനാചാര നിരോധനബില്ല് ക്ഷേത്രചാരങ്ങൾക്കും ബ്രാഹ്മണാചാരങ്ങൾക്കും വിരുദ്ധമാകാൻ പാടില്ലെന്നും മതവിശ്വാസികൾക്കെല്ലാം അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആചാരസംരക്ഷണത്തിനായി ശക്തമായി പോരാടാനും അഖിലകേരള തന്ത്രിമണ്ഡലം ജില്ലാ മണ്ഡലത്തിന്റെ വാർഷികസമ്മേളനം തീരുമാനിച്ചു. തന്ത്രിമണ്ഡലം സംസ്ഥാന ജനറൽസെക്രട്ടറി എസ്.രാധാകൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ലാൽപ്രസാദ് ഭട്ടതിരി അദ്ധ്യക്ഷത വഹിച്ചു. തന്ത്രിമണ്ഡലം ജില്ലാ സെക്രട്ടറി മധുസൂദനൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന രജിസ്ട്രാർ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി, സംസ്ഥാന സി.ആർ.ഒ എൻ.വാമനൻ നമ്പൂതിരി, ജില്ലാ ജോ.സെക്രട്ടറി മനോജ്‌ നാരായണൻ പോറ്റി എന്നിവർ പ്രസംഗിച്ചു. പന്തളംകൊട്ടാരം സെക്രട്ടറി പി.എൻ.നാരായണവർമ, യോഗക്ഷേമസഭ ജില്ലാപ്രസിഡന്റ്‌ അഡ്വ.രാധാകൃഷ്ണൻ പോറ്റി, യോഗക്ഷേമസഭ ജില്ലാസെക്രട്ടറി സന്ദീപ് നമ്പൂതിരി എന്നിവർ വിശിഷ്ടതിഥികളായി. രക്ഷാധികാരികളായ ഈശ്വരൻ നമ്പൂതിരി, പരമേശ്വര് പണ്ടാരത്തിൽ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ ആനന്ദ്, കാശിനാഥൻ, ബ്രഹ്മദത്തൻ, ആഷിക് ദിലീപ്, വാസുദേവൻ നമ്പൂതിരി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.