തിരുവല്ല: പൊതുമരാമത്ത് ഇരവിപേരൂര്‍ സെക്ഷന്റെ പരിധിയിലെ ഇരവിപേരൂർ - പുല്ലാട് റോഡിൽ പൊടിപ്പാറ ജംഗ്ഷൻ സമീപം കലുങ്ക് പുനർ നിർമ്മിക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗതത്തിന് ഭാഗീകമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാരമേറിയ വാഹനങ്ങള്‍ മറ്റ് അനുബന്ധ പാതകള്‍ സ്വീകരിക്കേണ്ടതാണെന്ന് അറിയിച്ചു.