 
അടൂർ : പതിനാലുകാരിയെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. ഏനാദിമംഗലം ചാങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ നിന്ന് പുനലൂർ കരവാളൂർ,മാത്ര നിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (21) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച് മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തി സ്വർണവും, പണവും തട്ടിയെടുക്കുകയും, പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുംചെയ്തു. ആറുമാസം മുമ്പ് 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പീഡനം നടത്തിയത്. റിമാൻഡ് ചെയ്തു.