പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിൽ ശുചിത്വറാലി ശുചിത്വ പ്രതിജ്ഞയോടു കൂടി നടത്തി. ശുചിത്വ റാലിയിൽ ജനപ്രതിനിധികൾ പഞ്ചായത്തിലെയും ഘടക സ്ഥാപനത്തിലെയും ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ശ്യാം പ്രസാദ് ശുചിത്വ സന്ദേശം നൽകി.പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അംബിക നന്ദി രേഖപ്പെടുത്തി.