തിരുവല്ല : മാർത്തോമ്മാ സഭ റിട്ട. വൈദികൻ കറ്റോട് മാമ്മൂട്ടിൽ ബഥേലിൽ റവ.എം.എൻ. സാമുവേൽ (96) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ഇരുവെള്ളിപ്ര ക്രിസ്‌തോസ് മാർത്തോമ്മാ പള്ളിയിൽ. പുതുശേരി മണ്ണിൽ കുടുംബയോഗം രക്ഷാധികാരിയാണ്. 22 ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കാരയ്ക്കൽ പുത്തൻപുരയ്ക്കൽ പരേതയായ മറിയാമ്മ സാമുവൽ (റിട്ട. അദ്ധ്യാപിക). മക്കൾ: ഗ്രേസ് എസ്. സാമുവൽ (റിട്ട. അദ്ധ്യാപിക, ഗവ.എച്ച്. എസ്. എസ്, എഴുമറ്റൂർ), ബ്ലിസ് എൻ. സാമുവൽ (റിട്ട.ഉദ്യോഗസ്ഥൻ, പുറമറ്റം ഫെഡറൽ ബാങ്ക്), മരുമക്കൾ: മല്ലപ്പള്ളി കൊച്ചിക്കുഴി ഉമ്മൻ തോമസ് (റിട്ട. മാനേജർ എസ് ബി ടി), കീഴ്വായ്പൂര് മുടപ്പായിൽ ജയ സൂസൻ ചെറിയാൻ (അദ്ധ്യാപിക, സെന്റ് ജോർജ് യുപിഎസ്, നാരങ്ങാനം).