പന്തളം: കുരമ്പാല പോസ്റ്റ് ഒാഫീസ് കവലയ്ക്ക് സമീപം തടത്തിൽ ഭാഗത്ത് കക്കൂസ് മാലിന്യം ഒഴുക്കിയ ടാങ്കർ ലോറി പന്തളം പൊലീസ് പിടികൂടി. ഡ്രൈവർ പഴകുളം ബിനു മൻസിലിൽ ഷാനു(24), കൂടെയുണ്ടായിരുന്ന പഴകുളം വയ്യത്ത് മേലേതിൽ ഷാൻ(22) എന്നിവരുടെ പേരിൽ കേസെടുത്തു. നവംബർ രണ്ടിന് രാത്രിയിലാണ് കക്കൂസ് മാലിന്യം തുറന്നുവിട്ടത്. നഗരസഭാ കൗൺസിലർ ജി.രാജേഷ്​കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ കൂടിയതോടെ വാഹനം ഓടിച്ചുപോയി. പിൻതുടർന്ന നാട്ടുകാർ വാഹനത്തിന്റെ നമ്പർ സഹിതമാണ് പന്തളം പൊലീസിൽ പരാതി നൽകിയിരുന്നത്.