 
പന്തളം: ഒറിസാ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ റിട്ട. ഉദ്യോഗസ്ഥൻ പൂഴിക്കാട് തവളംകുളം അലക്സ് വില്ലയിൽ എൻ. ഐ. കുഞ്ഞാപ്പി (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പന്തളം മാർത്തോമാ പള്ളിയിൽ. ഓച്ചിറ പുതുപ്പള്ളി വെട്ടത്തേഴത്ത് കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ (കുഞ്ഞുമോൾ) കറ്റാനം ചരുവിൽ കുടുംബാംഗമാണ്. മക്കൾ: അലക്സാണ്ടർ (ഷാജി), ഷെറിൽ (മിനി, മുത്തൂറ്റ് ഫിനാൻസ്, ചുനാട്ട്), ഷീല (സൗദി). മരുമക്കൾ: ലാലമ്മ, ഓച്ചിറ പുതുപ്പള്ളി മുളവേലിൽ തെക്കേതിൽ ജോസഫ് ജോൺ (വിമുക്തഭടൻ), പരേതനായ റെജി ജോസഫ്.