 
പന്തളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബന്ധുക്കൾ മരിച്ചു. തോന്നല്ലൂർ ഉളമയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (82) , ബന്ധുവും കടയ്ക്കാട്, ചന്തയിൽ പുത്തൻവീട്ടിൽ അമാനുള്ള ഖാൻ റാവുത്തറുടെ ഭാര്യയുമായ ആബിദ അമ്മാൾ (62) എന്നിവരാണ് എട്ടു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. രാവിലെ 6.15ന് മരിച്ച അബ്ദുൽ ജബ്ബാറിന്റെ കബറടക്കം നടക്കുന്നതിനിടയിലാണ് ആബിതാ അമ്മാൾ മരിച്ചത്. അബ്ദുൽ ജബ്ബാറിന്റെ ഭാര്യ സൈനബ ബീവിയുടെ സഹോദരനായ അമാനുള്ള റാവുത്തറുടെ ഭാര്യയാണ് ആബിദ അമ്മാൾ , അബ്ദുൽ ജബ്ബാറിന്റെ മക്കൾ: നസീർ .എച്ച് , നസീമ. മരുമക്കൾ: സുബൈദ, കാസിം
ആബിദ അമ്മാളുടെ മക്കൾ : അക്ബർ, ഹുസൈൻ, ഷമീന ബീഗം, മരുമക്കൾ: ഷെരീഫ്.എച്ച്, റുക്‌സാന, ദിലീന.എം , കബറടക്കം നടത്തി.