പത്തനംതിട്ട :സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ബി.ജെ.പിജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്​ അഡ്വ.വി.എ സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, തിരുവനന്തപുരം മേഖലാ പ്രസിഡന്റ്​ കെ.സോമൻ, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, ഐ. ടി സെൽ സംസ്ഥാന കൺവീനർ എസ്. ജയശങ്കർ, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, മൈനോരിറ്റി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, സംസ്ഥാന സമിതി അംഗം ഐശ്വര്യ ജയചന്ദ്രൻ, ജില്ലാ ഭാരവാഹികളായ അജിത് പുല്ലാട്, കെ.ബിനുമോൻ, അഡ്വ.ഷൈൻ ജി കുറുപ്പ്, ഗോപാല കൃഷ്ണ കർത്താ,എം.ജി കൃഷ്ണകുമാർ, സലിം കുമാർ, മീന എം. നായർ, ശ്യാം തട്ടയിൽ, ബിനോയ്​ മാത്യു, സുജൻ അട്ടത്തോട്, മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് ഓമല്ലൂർ, ദീപ ജി.നായർ, അനിൽ നെടുമ്പിള്ളിൽ, ജി.ഗിരീഷ് കുമാർ, സന്തോഷ് വടശേരിക്കര, ജയകൃഷ്ണൻ മൈലപ്ര,കെ.ആർ രാകേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, സൂരജ് ഇലന്തൂർ, രാജേഷ് കോളത്ര, പി. ബാബു, അഡ്വ.അരുൺ താന്നിക്കൽ, കെ. സന്തോഷ്, അനിൽകുമാർ, അഡ്വ. ജി. നന്ദകുമാർ, വിനോദ് കുമാർ. എം ആർ, ബിനു.സി.മാത്യു, ആശ.എസ്,രഞ്ജിത് മാളിയേക്കൽ ജില്ലാ കമ്മിറ്റി അംഗം പ്രസന്നകുമാർ കുറ്റൂർ, ശബരിനാഥ്,പത്തനംതിട്ട മുനിസിപ്പൽ പ്രസിഡന്റ്​ പ്രകാശ് പി.എസ്, ശ്രീവിദ്യ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.