റാന്നി : എസ്.എൻ.ഡി.പി യോഗം 92 ാം തലച്ചിറ ശാഖാ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാവാർഷിക മഹോത്സവം 22ന് നടക്കും. രാവിലെ 6ന് വിശേഷാൽ പൂജ, 8 മുതൽ ഭാഗവത പാരായണം, 11 മുതൽ ആരാധനമൂർത്തിയായ ഗുരു എന്ന വിഷയത്തിൽ ബിബിൻ ഷാൻ കോട്ടയം പ്രഭാഷണം നടത്തും. ഉച്ചക്ക് 1 മുതൽ അന്നദാനം, ഉച്ചയ്ക്ക് ശേഷം 2.30ന് പൊതുസമ്മേളനതിൽ ശാഖ പ്രസിഡന്റ് പി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും, ആക്ടിംഗ് സെക്രട്ടറി ചന്ദ്രപ്രസാദ് പി.എൻ സ്വാഗതം ആശംസിക്കും. അഡ്വ.പ്രമോദ് നാരായൺ​ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. അഡ്വ.ജനിഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലത മോഹനൻ ധന സഹായ വിതരണം നിർവഹിക്കും. പദ്മലേഖ, ടി​.എൻ.ആനന്ദൻ, സിമി മോൾ എം.എസ്, വിജു വി.ആർ, സജീവ് കുമാർ എന്നിവർ സംസാരി​ക്കും. കമ്മി​റ്റി അംഗം രാജുകുട്ടി കൃതജ്ഞതയും പറയും. തുടർന്ന് 6.15ന് സമൂഹ പ്രാർത്ഥന , 6.45ന് എസ്.എൻ.ഡി​.പി യു. പി.എസ് അവതരിപ്പിക്കുന്ന സ്റ്റേജ്ഷോ, 7.45 മുതൽ വനിതാസംഘം സ്പോൺ​സർ ചെയ്യുന്ന വിവിധ കലാപരിപാടികൾ.