doli

ശബരിമല : ശാരീരിക അവശതമൂലം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല നടന്നുകയറാൻ പറ്റാത്തവർക്കുള്ള ഏക ആശ്രയമായ ഡോളിക്കായി തൊഴിലാളികൾ അമിതചാർജ് ഈടാക്കുന്നതിനാൽ വാക്കുതർക്കവും പരാതികളും പതിവാകുന്നു. കഴിഞ്ഞ ദിവസം തീർത്ഥാടകയിൽ നിന്ന് മലകയറ്റത്തിന് മാത്രം 4000 രൂപ വാങ്ങിയത് ഏറെ ആക്ഷേപങ്ങൾക്കിടയാക്കി. ഇവർ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് മടങ്ങാൻ ഡോളി സംഘത്തെ സമീപിച്ചപ്പോൾ 3000 രൂപ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ തീർത്ഥാടകയുടെ കൈവശം രണ്ടായിരം രൂപയേ ഉണ്ടായിരുന്നുള്ളൂ. നിരവധി തൊഴിലാളികളെ സമീപിച്ചതിന് ശേഷമാണ് ഇവരെ 2000 രൂപയ്ക്ക് പമ്പയിൽ എത്തിക്കാൻ ഒരുസംഘം തയ്യാറായത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ മുതൽ സന്നിധാനം വരെ മലകയറ്റത്തിനും ഇറക്കത്തിനുമായി നിർദ്ദേശിച്ചിരിക്കുന്ന ഡോളിയുടെ അംഗീകൃത കൂലി 5,200 രൂപയാണ്. എന്നാൽ ഒരു വശത്തേക്ക് മാത്രം 4000 മുതൽ 5000 രൂപ വരെയും ഇരുവശത്തേക്കുമായി 7500 മുതൽ 10,000 രൂപ വരെയും വാങ്ങുന്ന ഡോളി സംഘങ്ങളുണ്ട്. ഡോളിയാത്രയ്ക്ക് പറഞ്ഞുറപ്പിച്ച തുകയ്ക്ക് പുറമേ ചായ കുടിക്കാനെന്ന പേരിലും പണം ആവശ്യപ്പെടുന്നവരുണ്ട്.

നീലിമല ടോപ്പിൽ തങ്ങുന്ന ഡോളി തൊഴിലാളികൾ ഇവിടെ നിന്ന് തീർത്ഥാടകരെ കയറ്റി മരക്കൂട്ടംവരെ കൊണ്ടുവിട്ട് അമിതചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. അന്യനാടുകളിൽ നിന്നെത്തുന്നവർക്ക് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരിക്കുന്ന അംഗീകൃത കൂലി അറിയാത്തതും ചൂഷണത്തിന് വഴിയൊരുക്കുന്നു.

400 ഓളം ഡോളി തൊഴിലാളികളാണ് ശബരിമലയിലുള്ളത്. വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയിൽ നിന്നുള്ളവരാണ് ഏറെയും.

വേണം ഡോളി കൗണ്ടർ

ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രീപെയ്ഡ് ഡോളി കൗണ്ടർ പമ്പയിൽ തുടങ്ങണം. തുക കൗണ്ടറിൽ അടച്ച് രസീത് വാങ്ങിയ ശേഷം ഡോളിയിൽ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കണം. ദർശനത്തിന് ശേഷം തീർത്ഥാടകർ പമ്പയിലെത്തുമ്പോൾ ഡോളി തൊഴിലാളികൾക്ക് അവരുടെ കൂലി ലഭ്യമാക്കിയാൽ ഒരു പരിധി വരെ അമിതചാർജ് ഈടാക്കുന്നത് ഒഴിവാക്കാനാകും.

ശ​ബ​രി​മ​ല​യി​ൽ​ ​ഇ​ന്ന്

പ​​​ള്ളി​​​ ​​​ഉ​​​ണ​​​ർ​​​ത്ത​​​ൽ​​​:​​​ ​
പു​​​ല​​​ർ​​​ച്ചെ​​​ 2.30
ന​​​ട​​​ ​​​തു​​​റ​​​ക്ക​​​ൽ​​​:3.00
അ​​​ഭി​​​ഷേ​​​കം​​​:​​​ 3.05
ഗ​​​ണ​​​പ​​​തി​​​ ​​​ഹോ​​​മം​​​:3.30
നെ​​​യ്യ​​​ഭി​​​ഷേ​​​കം​​​:​​​ 3.35​​​ ​​​മു​​​ത​​​ൽ​
7​​​ ​​​വ​​​രെ​​​യും​​​ 8​​​ ​​​മു​​​ത​​​ൽ​​​ 11​​​വ​​​രെ​​​യും
ഉ​​​ഷ​​​​​പൂ​​​ജ​​​:​​​ 7.30
25​​​ ​​​ക​​​ല​​​ശാ​​​ഭി​​​ഷേ​​​കം​​​:​​​ 11.30
തു​​​ട​​​ർ​​​ന്ന് ​​​ക​​​ള​​​ഭാ​​​ഭി​​​ഷേ​​​കം
ഉ​​​ച്ച​​​പൂ​​​ജ​​​:​​​ 12.30
ന​​​ട​​​ ​​​അ​​​ട​​​യ്ക്ക​​​ൽ​​​:1.00
ന​​​ട​​​ ​​​തു​​​റ​​​ക്ക​​​ൽ​​​:4.00
ദീ​​​പാ​​​രാ​​​ധ​​​ന​​​:6.30
പു​​​ഷ്പാ​​​ഭി​​​ഷേ​​​കം​​​ ​​​:7.00
അ​​​ത്താ​​​ഴ​​​ ​​​പൂ​​​ജ​​​:9.30
ഹ​​​രി​​​വ​​​രാ​​​സ​​​നം​​​:10.50
ന​​​ട​​​ ​​​അ​​​ട​​​യ്ക്ക​​​ൽ​​​:11.00

ശ​ര​ണ​പാ​ത​യി​ൽ​ 19​ ​എ​മ​ർ​ജ​ൻ​സി
മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റു​കൾ

​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ​ ​ചി​കി​ത്സ​ ​തേ​ടാം
തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​ക​യ​റു​മ്പോ​ൾ​ ​നെ​ഞ്ചി​ടി​പ്പ് ​വ​ല്ലാ​തെ​ ​കൂ​ടു​ന്നെ​ങ്കി​ലോ​ ​ശ്വാ​സം​മു​ട്ട​ലോ​ ​നെ​ഞ്ചു​വേ​ദ​ന​യോ​ ​അ​നു​ഭ​വ​പ്പെ​ടു​ന്നെ​ങ്കി​ലോ​ ​ഉ​ട​ൻ​ ​വൈ​ദ്യ​ ​സ​ഹാ​യം​ ​തേ​ട​ണം.​ ​ഇ​തി​നാ​യി​ ​പ​മ്പ​ ​മു​ത​ൽ​ ​സ​ന്നി​ധാ​നം​ ​വ​രെ​ 19​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റു​ക​ൾ​ ​തു​റ​ന്നു.
നീ​ലി​മ​ല​ ​താ​ഴെ,​നീ​ലി​മ​ല​ ​മ​ദ്ധ്യ​ഭാ​ഗം,​ ​നീ​ലി​മ​ല​ ​മു​ക​ളി​ൽ,​ ​അ​പ്പാ​ച്ചി​മേ​ട് ​താ​ഴെ,​ ​അ​പ്പാ​ച്ചി​മേ​ട് ​മ​ദ്ധ്യ​ഭാ​ഗം,​ ​അ​പ്പാ​ച്ചി​മേ​ട് ​മു​ക​ളി​ൽ,​ ​ഫോ​റ​സ്റ്റ് ​ക്യാ​മ്പ് ​ഷെ​ഡ്,​ ​മ​ര​ക്കൂ​ട്ടം,​ ​ക്യൂ​ ​കോം​പ്ല​ക്‌​സ്,​ ​ശ​രം​കു​ത്തി,​ ​വാ​വ​രു​ന​ട,​ ​പാ​ണ്ടി​ത്താ​വ​ളം,​ ​സ്വാ​മി​ ​അ​യ്യ​പ്പ​ൻ​ ​റോ​ഡി​ൽ​ ​ച​ര​ൾ​മേ​ട് ​മു​ക​ളി​ൽ,​ ​ഫോ​റ​സ്റ്റ് ​മോ​ഡ​ൽ​ ​ഇ​എം​സി,​ ​ച​ര​ൽ​മേ​ട് ​താ​ഴെ,​ ​കാ​ന​ന​ ​പാ​ത​യി​ൽ​ ​ക​രി​മ​ല​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റു​ക​ൾ.​ ​കാ​ന​ന​ ​പാ​ത​യി​ൽ​ ​ക​ല്ലി​ടാം​കു​ന്ന്,​ ​ക​രി​യി​ലാം​തോ​ട്,​ ​മ​ഞ്ഞ​പ്പൊ​ടി​ത്ത​ട്ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​എ​മ​ർ​ജ​ൻ​സി​ ​സെ​ന്റ​റു​ക​ളു​ണ്ട്.
ഓ​ക്‌​സി​ജ​ൻ​ ​ന​ൽ​കാ​നും​ ​ഫ​സ്റ്റ് ​എ​യ്ഡി​നും​ ​പ്ര​ഷ​ർ​ ​നോ​ക്കാ​നു​മു​ള്ള​ ​സം​വി​ധാ​നം​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഹൃ​ദ​യാ​ഘാ​തം​ ​ഉ​ൾ​പ്പെ​ടെ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സേ​വ​നം​ 24​ ​മ​ണി​ക്കൂ​റും​ ​ല​ഭ്യ​മാ​ണ്.

മ​ല​ ​ക​യ​റു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്കാൻ
​സാ​വ​ധാ​നം​ ​മ​ല​ക​യ​റ​ണം.​ ​ല​ഘു​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​തി​നു​ശേ​ഷം​ ​ക​യ​റു​ന്ന​താ​ണ് ​ന​ല്ല​ത്
​ശ്വ​സ​ന​ ​ബു​ദ്ധി​മു​ട്ട്,​ ​ഹൃ​ദ്രോ​ഗം,​ ​മ​റ്റ് ​ഗു​രു​ത​ര​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ള്ള​വ​ർ​ ​ഡോ​ക്ട​റു​ടെ​ ​ഉ​പ​ദേ​ശം​ ​തേ​ട​ണം
​പ്ര​മേ​ഹം,​ര​ക്താ​തി​മ​ർ​ദ്ദം​ ​എ​ന്നി​വ​യു​ള്ള​വ​ർ​ ​മ​രു​ന്നു​ക​ളും​ ​ചി​കി​ത്സാ​രേ​ഖ​ക​ളും​ ​ക​രു​ത​ണം

'​മ​ല​ ​ക​യ​റ്റ​ത്തി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​അ​മി​ത​മാ​യ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​നി​സാ​ര​മാ​യി​ ​കാ​ണ​രു​ത്.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം'
-​വീ​ണാ​ ​ജോ​ർ​ജ്
ആ​രോ​ഗ്യ​മ​ന്ത്രി

ശ​ബ​രി​മ​ല​ ​സീ​സ​ൺ​:​ ​റെ​യി​ൽ​വേ​ ​ന​വീ​ക​ര​ണം​ ​മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന്

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​മ​ണ്ഡ​ല​-​ ​മ​ക​ര​വി​ള​ക്ക് ​സീ​സ​ൺ​ ​അ​വ​സാ​നി​ക്കും​വ​രെ​ ​റെ​യി​ൽ​വേ​ ​ന​വീ​ക​ര​ണ​ ​ജോ​ലി​ക​ൾ​ ​മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി​ജി​ ​ത​മ്പി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ആ​ർ.​ ​രാ​ജ​ശേ​ഖ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​ഈ​ ​സ​മ​യ​ത്ത് ​പ​ണി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​പ​ല​ ​ട്രെ​യി​ൻ​ ​സ​ർ​‌​വീ​സു​ക​ളും​ ​റ​ദ്ദാ​ക്കു​ക​യും​ ​വ​ഴി​തി​രി​ച്ചു​വി​ടു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ശ​ബ​രി​മ​ല​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും​ ​നി​വേ​ദ​ന​ത്തി​ൽ​ ​പ​റ​യു​ന്നു.