അടൂർ: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി 'വായനയാണു ലഹരി അക്ഷരമാണ് ലഹരി' എന്ന സന്ദേശം പ്രചരിപ്പിച്ച് ഹൈസ്കൂൾതലം, പതിനാറു വയസു മുതൽ ഇരുപത്തഞ്ചു വരേയും, ഇരുപത്തഞ്ചു വയസിനു മുകളിലുള്ളവരേയും പങ്കെടുപ്പിച്ച് താലൂക്കുതല വായനാമത്സരങ്ങൾ അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എൻ.ആർ.പ്രസാദ്, എക്സി. അംഗങ്ങളായ വിനോദ് മുളമ്പുഴ, പി.ലീന, എസ്. മീരാസാബിബ്, എസ്.എം.സി. പ്രസിഡന്റ് കെ. ഹരിപ്രസാദ്, ശശികല എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.പി. തോമസ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു