gandhi
ഗൗരിക്കുട്ടിയമ്മയെ മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ പ്രവർത്തകർ ഏറ്റെടുത്തപ്പോൾ

അടൂർ: പളളിക്കൽ പഞ്ചായത്തിലെ കൈതയ്ക്കലിൽ പുതുപ്പുരയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗരിക്കുട്ടിഅമ്മയ്ക്ക് ഗാന്ധിഭവൻ അഭയം നൽകി. പളളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മ കുറുപ്പും കൈതയ്ക്കൽ എൻ.എസ്.എസ്.കരയോഗം സെക്രട്ടറി ബി.മണികണ്ഠൻ പിള്ളയും, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ നായരുമാണ് ഗൗരിക്കുട്ടിഅമ്മയുടെയും മകന്റെയും നിസഹായാവസ്ഥ ഡോ.പുനലൂർ സോമരാജന്റെ ശ്രദ്ധയിൽ പെടുത്തിയത്. 12കൊല്ലം മുമ്പ് ഭർത്താവ് പ്രഭാകരൻ പിളള മരണമടഞ്ഞു. 69 വയസുളള ഇവർക്ക് ഓർമ്മക്കുറവും,കേള്‍വിക്കുറവും വിവിധ ശാരീരിക മാനസിക അസ്വസ്ഥതകൾ കാരണം പ്രാഥമികകാര്യങ്ങൾക്കു പോലും പരസഹായം ആവശ്യമാണ്. ഒരുമകനാണുളളത്. അമ്മയേ നോക്കേണ്ടത് കാരണം എന്തെങ്കിലും പണിക്കു പോകുവാൻ മകനും കഴിയുന്നില്ല. സ്വന്തമായി വീടോ കിടപ്പാടമോ ഇല്ല. ഈസാഹചര്യത്തിലാണ് ഗാന്ധിഭവൻ സ്ഥാപനമായ മിത്രപുരത്തേ കസ്തൂര്‍ബ ഗാന്ധിഭവൻ ഗൗരിക്കുട്ടിഅമ്മയെ ഏറ്റെടുത്തത്. ഡയറക്ടർ കുടശനാട് മുരളി, ചെയർമാൻ പഴകുളം ശിവദാസൻ, സെക്രട്ടറി മീരാസാഹിബ്, കൺവീനർ അഷ്റഫ് അലങ്കാർ,പി ആർ.ഓ ഹർഷകുമാർ, കോ-ഓർഡിനേറ്റർ എസ്.കെ.ഹരിപ്രസാദ്, കേരള മുസ്ലീം ജമാ-അത്ത് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മെയിൽ, സെക്രട്ടറി കോയാമോൻ, യൂണിറ്റ് മാനേജർ ജയശ്രീ, നഴ്സ് സുഭദ്ര എന്നിവർ ഏറ്റെടുക്കൽ ചടങ്ങിന് നേതൃത്വം നൽകി.