അടൂർ: കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളാ എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരി വിരുദ്ധ പ്രചരണപരിപാടിയായ 'വിമുക്തി' യുടെ ഭാഗമായി അടൂർ കെ.എസ് .ആർ.ടി.സി ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി. പ്രോഗ്രാം ഓഫീസർ റോഷി തോമസ്, വോളന്റിയർ സെക്രട്ടറിമാരായ യദു കൃഷ്ണൻ, തീർത്ഥ എന്നിവർ നേതൃത്വം നൽകി.