 
അടൂർ : അടൂർ നഗരസഭ കേരളോത്സവം മിത്രപുരം ഫുട്ബാൾ ടർഫിൽ തുടങ്ങി. നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ദിവ്യാ റജി മുഹമ്മദ്, വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, കൗൺസിലർമാരായ വരിക്കോലിൽ രമേശ് കുമാർ, വി.ശശികുമാർ, കെ.മഹേഷ് കുമാർ, ശോഭാതോമസ്, രാജീ ചെറിയാൻ, അപ്സര സനൽ, സൂസി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കായിക മത്സരം ആൾ സയൻസ് ഗ്രൗണ്ടിലും വോളിബാൾ മത്സരം ഇ.വി ഗ്രൗണ്ടിലും നടന്നു.