അടൂർ : കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായിട്ടുള്ള ബി.ആർ.സി തല ചർച്ച പരിപാടി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ദിവ്യാ റജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്കപഞ്ചായത്ത് അംഗം റോഷൻ ജേക്കബ്, നഗരസഭ കൗൺസിലർ മഹേഷ് കുമാർ, കൊടുമൺ പഞ്ചായത്തംഗം കുഞ്ഞാന്നമ്മ കുഞ്ഞ്, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.