അടൂർ : തെങ്ങമം ഭാഗത്തേക്ക് അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും യഥാസമയം ബസ് സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം കണക്കിലെടുത്ത് ആവശ്യമായ സർവീസ് ഈ ഭാഗത്തേക്ക് നടത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർദേശം നൽകി.ആദ്യപടിയായി തിങ്കളാഴ്ച മുതൽ വൈകിട്ട് 7ന് സർവീസ് ഉണ്ടാകും. ജീവനക്കാരുടെയും, ബസിന്റെയും ലഭ്യതകൂടി പരിഗണിച്ച് ഈ ഭാഗത്തേക്ക്‌ ആവശ്യമായ ബസ് സർവീസ് നടത്തും.