പ്രമാടം : കോന്നി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് മുതൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ, ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. ഏഴ് പഞ്ചായത്തുകളിലെ 80 സ്കൂളുകളിൽ നിന്ന് 1700 മത്സരാർത്ഥികൾ പങ്കെടുക്കും. ഇന്ന് രചനാ മത്സരങ്ങളാണ് നടക്കുന്നത്. നാളെ രാവിലെ പത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വിദ്യ.എസ്. അയ്യർ മുഖ്യാതിഥിയായിരിക്കും. 24ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി ഉദ്ഘാടനം ചെയ്യും.