പ്രമാടം : പ്രമാടം പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഇളകൊള്ളൂരിൽ തുടങ്ങി. കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശങ്കർ.വി.നായർ , വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ.എം മോഹനൻ, ആനന്ദവല്ലിയമ്മ, നിഷ മനോജ്, ലിജ ശിവപ്രകാശ്, തങ്കമണി, മിനി റെജി, ജയകൃഷ്ണൻ,താര,ബിന്ദു അനിൽ, അനിത കുമാരി എന്നിവർ പ്രസംഗിച്ചു.