പ്രമാടം : ഫുട്‌ബാൾ ലോകകപ്പിനോട് അനുബദ്ധിച്ച് ഡി.വൈ.എഫ്‌.ഐ കോന്നി ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി.സി.പി. എം ജില്ലാ സെക്രട്ടേറിയ​റ്റംഗം പി.ജെ. അജയകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ് എം.അഖിൽ അദ്ധ്യക്ഷത വഹിച്ചു.എം.എസ്. ഗോപിനാഥൻ, സംഗേഷ് .ജി. നായർ, കെ.എസ് സുരേശൻ, വി.ശിവകുമാർ , വിപിൻ വേണു, ജിബിൻ ജോർജ്ജ്, ആർ. ശ്രീഹരി എന്നിവർ പ്രസംഗിച്ചു.