sena

ശബരിമല : സുരക്ഷാ ക്രമീകരണങ്ങൾക്കായി ഇക്കുറി ഒരു കമ്പനി കേന്ദ്രസേന മാത്രം. 130 പേരടങ്ങുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സാണ് സന്നിധാനത്ത് ഉള്ളത്. ഏറെ തീർത്ഥാടകത്തി​രക്ക് അനുഭവപ്പെട്ടിരുന്ന 2017 വരെ സന്നിധാനത്ത് ഒരു കമ്പനി സേനയ്ക്ക് പുറമെ പമ്പയിൽ ഒരു കമ്പനിയെ കൂടി നിയോഗിച്ചിരുന്നു. ഇക്കുറി പമ്പയിൽ കേന്ദ്ര ദ്രുതകർമ്മ സേനാംഗങ്ങൾ ഉണ്ടാകില്ല. ഇത് മൂലം പമ്പയിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് പൊലീസ് മാത്രമാണുണ്ടാകുക. സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമെ തിരക്ക് നിയന്ത്രണാതീതമാകുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനൊപ്പം കേന്ദ്ര സേനയും ഇറങ്ങാറുണ്ട്.