പത്തനംതിട്ട; ജനങ്ങളുടെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം ദാരിദ്ര്യമാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ്.പി.കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ 27-ാം ഘട്ട വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യത്തിൽ സാധനങ്ങളുടെ വില കണക്കിലെടുക്കുമ്പോൾ ഒരുപറ്റം സാധാരണക്കാരായിട്ടുള്ള ആൾക്കാർക്ക് ഇത്തരം കിറ്റ് വിതരണം ആശ്വാസമാണെന്നും അദ്ദേഹം കൂട്ടച്ചേർത്തു. അബ്ദുൽ അസീസ് പാലസേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ ജേക്കബ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടത്തി. അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങിൻതറയിൽ, സീന അസീസ് പാലശേരി, റെജി മലയാലപ്പുഴ, സെയ്ദ് സുലൈമാൻ, ശാന്ത ശ്രീധരൻ, അനീഷ് തങ്കച്ചൻ, പൊടിയമ്മ കുഞ്ഞുകുഞ്ഞ്, ജാനകി കുഞ്ഞിരാമൻ, ജാനകി പാപ്പൻ, ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു.