1
മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന വിമുക്തി ബോധവൽക്കരണ ക്ലാസും വായനോത്സവും ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ബോധവൽക്കരണ ക്ലാസും വായനോത്സവവും നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം സി.കെ.ലതകുമാരി വായനോത്സവം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ.എം.ഷിഹാബുദ്ദീൻ ക്‌ളാസുകൾക്ക് നേതൃത്വം നൽകി.താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ ജിനോയ് ജോർജ്, സെക്രട്ടറി തോമസ് മാത്യു, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ, വി.കെ.സുകുമാരൻ ,ബിന്ദു ചാത്തനാട്ട് എന്നിവർ സംസാരിച്ചു.