sabarimala
സ്വാമി പവന പുത്രദാസ് നാരായിണീയ വേദിയിൽ

റാന്നി: അയ്യപ്പ ഭക്തി സനാതന ധർമ്മത്തിന്റെ പ്രായോഗിക ആചാരണമാണെന്ന് സ്വാമി പവന പുത്രദാസ്. കഴിഞ്ഞ ദിവസം ശഅയ്യപ്പ മഹാ സത്രത്തിനു മുന്നോടിയായി റാന്നിയിൽ നടന്നു വരുന്ന നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ധർമത്തിന്റെ പ്രസക്തി കണക്കിലെടുത്ത് അയ്യപ്പന്റെ മണ്ണായ റാന്നിയിൽ തന്നെ ആദ്യ അയ്യപ്പ ഭാഗവത മഹാ സത്രം നടത്തുന്നത് പ്രശംസനീയമാണ്. അയ്യപ്പ ഭക്തിയുടെ പ്രചാരണത്തിന്റെ ഏറ്റവും മികവുറ്റ വഴിയായി ഞാനിതിനെ വിലയിരുത്തുകയാണെന്നും സ്വാമി പവന പുത്രദാസ് അഭിപ്രായപ്പെട്ടു. അയിരൂർ ഹിന്ദു മഹാ മണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം നാരായണീയ പാരായണ യജ്ഞം നടന്നത്. സത്ര വേദിയിൽ അന്നദാന സമർപ്പണവും നടന്നു. സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കൺവീനർ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുട്ടപ്പൻ, സാബു.പി, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ, മോഹന ചന്ദ്രൻ, ആചാര്യ വിജയലക്ഷ്മി എന്നിവർ യജ്ഞത്തിൽ പങ്കെടുത്തു.