പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പ്രീ മാരിറ്റൽ കൗൺസലിംഗ് സെന്ററുകളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, ഇലന്തൂർപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, അഭിലാഷ് വിശ്വനാഥ്, ആതിര ജയൻ, സാലി ലാലു പുന്നയ്ക്കാട്, സാറാമ്മ ഷാജൻ, സാം പി തോമസ്, കെ.ആർ. അനീഷ്, വി.ജി. ശ്രീ വിദ്യ, അജി അലക്‌സ്, ജിജി ചെറിയാൻ മാത്യു, വി.താര,പി.എസ്. തസ്‌നിം, സി.പി. രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രീ മാരിറ്റൽ കൗൺസലിംഗ് പ്രൊജക്ട് നടപ്പാക്കുന്നത്. ബ്ലോക്കിന് കീഴിലുള്ള ചെറുകോൽ, നാരങ്ങാനം, ഓമല്ലൂർ, ചെന്നീർക്കര, മല്ലപ്പുഴശേരി, കോഴഞ്ചേരി, ഇലന്തൂർ അടക്കമുള്ള ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൗൺസലിംഗിന് സൗകര്യം ലഭ്യമായ അങ്കണവാടികളിൽ വിവാഹിതരാകുവാൻ പോകുന്ന യുവതി, യുവാക്കൾക്ക് കൗൺസലിംഗ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, പ്രത്യേക പരിശീലനം ലഭിച്ച വ്യക്തികൾ, ഉദ്യോഗസ്ഥർ എന്നിവരെ കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.