ayyappa-college
ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിൻ്റെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ശില്പശാല കോളജ് പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിന്റെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കാലാവസ്ഥാ പ്രതിസന്ധിയും ഭൂമിയുടെ നിലനിൽപ്പും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ്ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഡോ.ജി.ഗംഗ, ഡോ.ആർ. അഭിലാഷ്, ടോം ജോസഫ്, വിദ്യാർത്ഥികളായ സനൂപ് ദാസ്, പ്രിൻസ് കെ.അലക്സ്‌ എന്നിവർ പ്രസംഗിച്ചു.കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കാൻ പോകുന്ന തെക്കു കിഴക്കനേഷ്യയിലെ ജനകീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (സാപാക്ക് ) -ന്റെ സഹകരണത്തോടെയാണ് ശില്പശാല നടത്തിയത്. രണ്ട് കോളജുകളിലെയും ഭൂമിത്രസേന ക്ലബ്‌, നാഷണൽ സർവീസ് സ്കീം എന്നിവയിലെ അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു. എഴുത്തുകാരനായ ഡോ. കെ.ആർ.അജിതൻ, സാപാക്ക് ദേശീയ നിർവാഹക സമിതി അംഗം കെ.സഹദേവൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ജീവിതത്തിൽ പല മേഖലകളിലും നമുക്ക് ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പുകൾ സാദ്ധ്യമാകാതെ വരുമെന്ന് കെ.സഹദേവൻ മുന്നറിയിപ്പ് നൽകി. വ്യക്തിജീവിതത്തിലും സാമൂഹിക തലത്തിലും ഭൗമസൗഹാർദ്ദപരമായ സമീപനം നാം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.