kappi
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി നഗറിലെ പതാക ഉയർത്തുവാനുള്ള കപ്പിയും കയറും ജാഥ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി നഗറിലെ പതാക ഉയർത്തുവാനുള്ള കപ്പിയും കയറും ജാഥ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കപ്പിയും കയറും ജാഥാ ക്യാപ്റ്റൻ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു ഏറ്റു വാങ്ങി. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം എം.എച്ച് റഷീദ്, എം.കെ മനോജ്, അഡ്വ. ദിവ്യ ദീപു, വി.വി അജയൻ, വി.ജി അജീഷ്, മഞ്ജു പ്രസന്നൻ, അനിത കുമാരി, വി.എസ് സവിത, റൂത്ത് അശോകൻ, ലേഖ ബൈജു, നസീറ സുരേഷ് എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ഏരിയ സെക്രട്ടറി ഹേമലത മോഹൻ സ്വാഗതവും ലേഖ രാജൻ നന്ദിയും പറഞ്ഞു.