staff-association
കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ ചെങ്ങന്നൂര്‍ യൂണിറ്റ് 46-ാമത് വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ടി.ഷിബു, കെ.എസ്.ഐവി, കെ.ഷിബുരാജന്‍, ആര്‍.നിഷാന്ത്, റോബിന്‍ എയ്ഞ്ചല്‍ എന്നിവര്‍ സമീപം.

ചെങ്ങന്നൂർ: കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് 46ാമത് വാർഷിക സമ്മേളനം നടത്തി. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. ടി കുമാരി, പി.ഡി.മോഹനൻ, സൂസമ്മ ഏബ്രഹാം, മനീഷ് കീഴാമഠത്തിൽ, ടി.ഷിബു, ജെയ്‌സ് ബാബു, കെ.എസ്.ഐവി, റോബിൻ എയ്ഞ്ചൽ, എസ്.മഞ്ജു, ജി.സുമാ ദേവി, കെ.കുഞ്ഞുമോൻ, സുമാ ശ്രീധർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആർ.നിഷാന്ത് (പ്രസിഡന്റ്), ജെ.ജിബു (വൈസ് പ്രസിഡന്റ്), കെ.എസ്.ഐവി (സെക്രട്ടറി), എം.മനോജ് (ജോ.സെക്രട്ടറി), ജെയ്‌സ് ബാബു (ട്രഷറർ), ബി.ദീപ (വനിതാ ചെയർപേഴ്‌സൺ) കെ.എസ്.ഐവി, ആർ.നിഷാന്ത് (ജില്ലാ കൗൺസിൽ അംഗങ്ങൾ), ആർ.നിഷാന്ത് (സംസ്ഥാന കൗൺസിൽ അംഗം) എന്നിവരെ തെരഞ്ഞെടുത്തു.