പത്തനംതിട്ട : ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ ബ്ലോക്ക് നോഡൽ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്കായി ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റിന്റെ താൽകാലിക നിയമനത്തിന് കോയിപ്രം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി നവംബർ ഒന്നിന് 18വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം.വിദ്യാഭ്യാസയോഗ്യത : ബികോം പ്ലസ് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രതിദിന വേതനം 600 രൂപ. അപേക്ഷാഫോറം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നിന്നും ലഭ്യമാകും. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം) കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില, കളക്ടറേ എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 24ന് വൈകിട്ട് അഞ്ചു വരെ. അതിനുശേഷം ലഭ്യമാകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫോൺ : 89089087165, 7558893773.