job

പത്തനംതിട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബർ മൂന്നിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിക്കും. എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം.ഉദ്യോഗാർത്ഥികൾക്ക് www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. യോഗ്യരായവർ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0468 2222 745, 9746 701 434, 9447009324.