ദേശീയ മീൻപിടിത്തക്കാരുടെ ദിനം
World Fisheris Day
മീൻപിടിത്തക്കാരുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുക, മത്സ്യബന്ധനത്തിന്റെയും, ജലസ്രോതസുകളുടെയും നിലവാരം ഉയർത്തുക എന്നിവയാണ് മത്സ്യബന്ധന ദിനാചരണത്തിന്റെ പ്രഥാമിക ലക്ഷ്യങ്ങൾ. 2015 നവംബർ 21ന് ആണ് ആദ്യ World Fisheries Day ആചരിച്ചത്.

സി. വി. രാമൻ (ചന്ദ്രശേഖര വെങ്കിട്ടരാമൻ)
ഫിസിക്‌സിൽ ആദ്യമായി നോബർ സമ്മാനം നേടിയ ഏഷ്യക്കാരനായ സി.വി.രാമൻ അന്തരിച്ച ദിനമാണ് 1970 നവംബർ 21. 1888 നവംബർ 7ന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ് സി.വി.രാമൻ ജനിച്ചത്.

ലോക ടെലിവിഷൻ ദിനം
1996 നവംബർ 21ന് ആണ് ആദ്യ ലോക ടെലിവിഷൻ ഫോറം സംഘടിപ്പിക്കുന്നത്. ഈ ദിനം യു.എൻ.ഒ.യുടെ പൊതുസഭ ലോക ടെലിവിഷൻ ദിനമായി തിരഞ്ഞെടുത്തു.

ലോക ഹലോദിനം
World Hello Day
പത്തുപേരോട് ഹലോ എന്ന് ആശംസിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ഉദ്ദേശ്യം. നവംബർ 21 ന് ലോകമെമ്പാടും ഹെലോ ദിനം ആഘോഷിക്കുന്നു.