നെല്ലിമുകൾ: യുവാവിനെ പള്ളിക്കലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമുകൾ സുകുഭവനത്തിൽ സുനി പി.കോശി ആണ് മരിച്ചത്. നെല്ലിമുകൾ പടിഞ്ഞാറ് ചക്കൂർ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.