തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗത്തിലെ ലൈബ്രറിയിലേക്ക് ട്രെയിനിയെ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. ഒരു വർഷമാണ് കാലാവധി. താത്പ്പര്യമുള്ളവർ നവംബർ 22ന് രാവിലെ 10.30ന് നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി തിരുവല്ല ആലുംതുരുത്തിയിലെ നിയമ പഠന വിഭാഗം കാമ്പസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : ഫോൺ 0469 2638130.