
പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിൽ, പത്തനംതിട്ട പ്രസ് ക്ലബ്, കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ ക്വിസ് മത്സരം 23ന് കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജിൽ നടക്കും.
ജില്ലാ സ്പോർട്സ് കൗൺസിൽ വേൾഡ് കപ്പ് ഗോൾ വണ്ടി ഇന്ന് 12.30ന് പ്രസ് ക്ലബിന് മുമ്പിൽ എത്തും. എല്ലാവർക്കും ഗോൾ അടിക്കാൻ അവസരം ഉണ്ടാകും.