ചെങ്ങന്നൂർ: മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെ സമ്മേളനം ഇന്ന് രാവിലെ 10ന് ചെങ്ങന്നൂർ കിഴക്കേ നടയിലുള്ള മാരുതി ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള മുൻ മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഴിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മെന്ന് എം.പി. കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.