 
പന്തളം: ഹോട്ടലിനുനേരേ ആക്രമണം. ശനിയാഴ്ച അർദ്ധരാത്രിയോടെ പറന്തൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വേൽമുരുകാ ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്. പന്തളം തോന്നല്ലൂർ സുരേഷ് ഭവനിൽ അഴകന്റെ ഉടമസ്ഥയിലുള്ള ഹോട്ടലിന്റെ മുൻപിലുള്ള അലമാരയുടെ ഗ്ലാസും മറ്റുമാണ് തകർത്തത്. കുന്നിക്കുഴി മുക്കിൽ തട്ടുകട നടത്തുന്ന ജോർജ് പാണ്ടിയുടെ പേരിൽ പൊലീസ് കേസെടുത്തു. 25000 രൂപ നഷ്ടം കണക്കാക്കുന്നു.