പത്തനംതിട്ട : മുൻവിരോധം കാരണം അയൽവാസിയെ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കൊടുമൺ കിഴക്ക് എരുത്വാക്കുന്ന് സുജാഭവനം വീട്ടിൽ അമിത് കുമാർ (19) ആണ് അറസ്റ്റിലായത്. അയൽവാസി ചരുവിളയിൽ രാജപ്പന്റെ മകൻ രാജേഷി(31)നെയാണ് പ്രതി വെള്ളിയാഴ്ച്ച സന്ധ്യയ്ക്ക് ആക്രമിച്ചത്.