പത്തനംതിട്ട : സി.പി.എം ആക്രമണത്തിൽ പരിക്കേറ്റു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെരുനാട് പഞ്ചായത്തിലെ ബി.ജെ.പി പ്രതിനിധി അരുൺ അനിരുദ്ധൻ, ബി.ജെ.പി പെരുനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വിനോദ്, ജനറൽ സെക്രട്ടറി സാനു എന്നിവരെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്,സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ,ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, ഐ ടി സെൽ സംസ്ഥാന കൺവീനർ എസ്.ജയശങ്കർ, ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി.കുറുപ്പ്, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ,അഡ്വ.സുനിൽ നാരങ്ങാനം, ശ്യാം തട്ടയിൽ, പി.എസ്.പ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.