തിരുവല്ല: എം.ജി.സോമന്റെ 25-ാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് അരുത് ലഹരി എന്ന പേരിൽ നടത്തിയ ബോധവത്ക്കരണ യജ്ഞം സമാപിച്ചു. രണ്ടു ദിവസമായി കലാലയങ്ങളിലും സ്കൂളുകളിലും പൊതു ഇടങ്ങളിലുമായി നടന്ന ലഹരിവിരുദ്ധ തെരുവു നാടകം തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലാണ് സമാപിച്ചത്. എം.ജി.സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ യജ്ഞം കുര്യൻ ജോൺ മേളപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ഡി.വിജയകുമാർ, അഡ്വ.വർഗീസ് മാമ്മൻ,ഫാ.മാത്യു പുനക്കുളം, ശ്രീനിവാസ് പുറയാറ്റ്, ബിജോയ് അലൈഡ്,എം.സലിം, ബിജു അലൈഡ്, പ്രൊഫ.ശ്രീകല,ഡോ.മനു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, ഭാരവാഹികളായ ജോർജ് മാത്യു, എസ്.കൈലാസ്, സജി സോമൻ, എസ്.ഡി.വേണുകുമാർ, സുരേഷ് കാവും ഭാഗം, ഷിബു തേന്മഠം, ടി.ജയിംസ് എന്നിവർ നേതൃത്വം നൽകി.