
കൊഴുവല്ലൂർ : അരുൾ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ പ്രവർനോദ്ഘാടനം കൊഴുവല്ലൂർ എസ്.എൻ.ഡി.പി.എൽ.പി. സ്‌കൂളിൽ നടന്നു. ചടങ്ങിൽ നാരായണ ഗുരുകുലം കൊല്ലം ജില്ലാ കൺവീനർ ഡോക്ടർ സന്തോഷ് വി.കെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റഡി സർക്കിളിന്റെ പ്രവർനോദ്ഘാടനം അന്തർദേശീയ ശ്രീനാരായണ പഠനകേന്ദ്രം മുൻ ഡയറക്ടർ ഡോക്ടർ ബി.സുഗീത നിർവഹിച്ചു. യോഗമദ്ധ്യേ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് സ്വാമികൾ ഫോണിലൂടെ സന്ദേശവും ആശംസയും അറിയിച്ചു. ചിത്രകാരൻ പ്രമോദ് കുരമ്പാല, കവയത്രി സുഗത പ്രമോദ്, ഗുരുകുലബന്ധുവായ അജയൻ മുറിഞ്ഞകൽ, ദീപു ദിവാകരൻ എന്നിവർ സംസാരിച്ചു.