ലെബനൻ (Lebanon)
മലനിരകൾ നിറഞ്ഞ ലെബനൻ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമാണ് നവംബർ 22. 1943 നവംബർ 22നാണ് സ്വതന്ത്രമായത്. കൺഫെഷണലിസം എന്ന പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനനിൽ നിലനിൽക്കുന്നത്.
ജോൺ എഫ്.കെന്നഡി
അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്‌സ് ഗെറാൾഡ് ജാക് കെന്നഡി 1963 നവംബർ 22നാണ് വധിക്കപ്പെടുന്നത്. ലി ഹാർവി ഓസ്വാൾഡ് എന്നയാളാണ് വധിച്ചത്.