തിരുവല്ല: ശബരിമല അയ്യപ്പസേവാസമാജം മീന്തലക്കരയിൽ ഇടത്താവളം തുടങ്ങി. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഉദ്ഘാടനം ചെയ്തു. ടി.സി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി പ്രേംജിത്ത് ശർമ മുഖ്യപ്രഭാഷണം നടത്തി. ആർ.നിതീഷ്, അനിൽ അപ്പു, അനിൽ കുമാർ പ്ലാംചോട്ടിൽ, കെ.ആർ.രതീഷ്, അനിൽ മംഗലത്ത്, സന്തോഷ് കുമാർ, ശശി പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.