v-d-satheeshan
മാവേലിക്കര ലോക്‌സഭാ മണ്ഡലം കോൺഗ്രസ് നേതൃയോഗം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കേരളത്തിലെ സർവകലാശാലകളിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെയും ഗവർണറുടേയും അറിവോടെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബന്ധു നിയമനം ഗവർണർ പറയുന്നതിനും മുൻപേ പ്രതിപക്ഷം പറഞ്ഞതാണ്. വി.സി നിയമനങ്ങൾക്കെല്ലാം ഗവർണറും കൂട്ടുനിന്നു. മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് ഈ നിയമവിരുദ്ധ നിയമനങ്ങളൊക്കെ നടത്തിയത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണെന്നും വി.ഡി സതീശൻ പറഞ്ഞു. കെ റെയിൽ സിൽവർ ലൈൻ സമരം വിജയത്തിലെത്തിയത് യു.ഡി.എഫിന്റെ നേട്ടമാണ്.കെ.പി.സി.സി അദ്ധ്യക്ഷൻ പറയുന്നതായിരിക്കും പാർട്ടിയുടെ അഭിപ്രായം. മുൻമന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, എം.എൽ.എ.പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.ബി.ബാബു പ്രസാദ്, പി.രാജേന്ദ്രപ്രസാദ്, ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കെ.പി.സി.സി ഭാരവാഹികളായ എം.മുരളി,അഡ്വ.കെ.പി. ശ്രീകുമാർ, അഡ്വ.പഴകുളം മധു,അഡ്വ.ജോസി സെബാസ്റ്റ്യൻ, ഡോ.ശൂരനാട് രാജശേഖരൻ , അഡ്വ.പി.എസ്. രഘുറാം, അഡ്വ.കോശി എം.കോശി,നടുക്കുന്നിൽ വിജയൻ, ജോയി കുര്യൻ, ചാമക്കാല ജ്യോതികുമാർ,അഡ്വ. എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ, അലക്‌സ് മാത്യു, നളന്ദ ഗോപാലകൃഷ്ണൻ നായർ,വി.യു ശശിധരൻ, നഗരസഭ ചെയർപേഴ്‌സൻ മാരായ മറിയാമ്മ ജോൺ ഫിലിപ്പ്, കെ.വി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.